Advertisement

മദ്യപാനത്തിനിടെ സുഹൃത്തക്കൾ തമ്മിൽ തർക്കം; യുവാവ് മർദനമേറ്റ് മരിച്ചു

January 15, 2023
1 minute Read

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മർദനമേറ്റ് മരിച്ചു. ശ്രീകാര്യം കട്ടേല സ്വദേശി സജു (38) ആണ് മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തക്കൾ ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നു.
ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കാണുകയായിരുന്നു.

സംഭവത്തിൽ സജുവിന്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർ ഒളിവിലാണ്.
കല്ലും വടിയും ഉപയോഗിച്ചാണ് മർദിച്ചതെന്നും മദ്യപാനത്തിനിടെയുള്ള തർക്കമാകാം കൊലപാതക കാരണമെന്നും പോലീസ് പറഞ്ഞു. മൂവരും സ്ഥിരം ഒന്നിച്ചു മദ്യപിക്കുന്നവരെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: Youth Beaten To Death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top