Advertisement

‘ശശി തരൂരിനെ നാടിന് ആവശ്യമുണ്ട്’; പിന്തുണയുമായി മലങ്കര കതോലിക്കാ സഭ

January 16, 2023
2 minutes Read
Baselios Cleemis bava support shashi tharoor mp

കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ ശശി തരൂരിനെ പിന്തുണച്ച് മലങ്കര കതോലിക്കാ സഭ. സഭാധ്യക്ഷന്‍ ബിഷപ് ക്ലിമിസ് കാതോലിക്കാ ബാവയാണ് തരൂരിന് പിന്തുണ അറിയിച്ചത്. ശശി തരൂരിനെ നാടിന് ആവശ്യമുണ്ടെന്ന് ക്ലിമിസ് കാതോലിക്ക ബാവ പ്രതികരിച്ചു.(Baselios Cleemis bava support shashi tharoor mp)

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിനൊരുങ്ങുകയാണ് നിലവില്‍ ശശി തരൂര്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തിലെ നേതാക്കള്‍ തന്നെ പ്രസ്താവനയില്‍ എതിര്‍പ്പറിയിപ്പ് രംഗത്തെത്തിയിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ശശി തരൂര്‍ പറയേണ്ടത് പാര്‍ട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടും ജനങ്ങളോടും അത് പറയേണ്ട കാര്യമില്ലെന്നുമായിരുന്നു എം.എം ഹസന്റെ വിമര്‍ശനം.

കേരളം കേന്ദ്രീകരിച്ചാണ് ഇനി തന്റെ പ്രവര്‍ത്തനമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം ഉണ്ടെന്ന അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. അതിന് മറുപടിയെന്നോണമാണ് സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കും സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ചെന്നിത്തലയും ഹസനും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയത്.

അതിനിടെ ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ പ്രധാന്മാന്തിയാകാന്‍ യോഗ്യന്‍, പക്ഷെ ഒപ്പമുള്ളവര്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചു.

Read Also: മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണം; രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അതേസമയം മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പരിഹാസത്തിനും ശശി തരൂര്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല. പറയുന്നവരോട് തന്നെ അക്കാര്യം ചോദിക്കണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

Story Highlights:Baselios Cleemis bava support shashi tharoor mp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top