Advertisement

ബഹ്റൈനില്‍ ‘എന്‍.ബി.ആര്‍ ഡിജിറ്റല്‍ സ്റ്റാമ്പ്’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

January 16, 2023
3 minutes Read
nbr digital stamp mobile application bahrain

ബഹ്‌റൈന്‍ നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ”എന്‍ബിആര്‍ ഡിജിറ്റല്‍ സ്റ്റാമ്പ്” മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സിഗരറ്റ് ഉല്‍പന്നങ്ങളിലെ ഡിജിറ്റല്‍ സ്റ്റാമ്പ് പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ആണ് ഇത്.
പുകയില ഉല്‍പ്പന്നങ്ങളിലെ ഡിജിറ്റല്‍ സ്റ്റാമ്പ് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി ഉല്‍പ്പന്നം ആധികാരികമാണെന്നും പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഇത് വഴി ഉപയോക്താക്കള്‍ക്ക് സാധിക്കും.(nbr digital stamp mobile application bahrain)

ഡിജിറ്റല്‍ സ്റ്റാമ്പിലെ സുരക്ഷാ ഫീച്ചറുകളും കോഡുകളും വഴി എക്‌സൈസ് സാധനങ്ങളുടെ നിര്‍മ്മാണ ഘട്ടം മുതല്‍ ഉപഭോഗം വരെ ട്രാക്ക് ചെയ്യുക എന്നതാണ് ഡിജിറ്റല്‍ സ്റ്റാമ്പ്‌സ് സ്‌കീം ലക്ഷ്യമിടുന്നത്. ഉല്‍പ്പന്ന വിവരങ്ങള്‍ പൊരുത്തപ്പെടുന്നില്ലെങ്കിലോ ഉല്‍പ്പന്നത്തില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് സ്ഥാപിച്ചിട്ടില്ലെങ്കിലോ, ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് എന്‍ബിആറിന് പരാതി നല്‍കാവുന്നതാണ്.

Read Also: അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വീസ

ചരക്കുകളുടെ കള്ളക്കടത്തിനെയും നിയമവിരുദ്ധ വ്യാപാരത്തെയും ചെറുക്കാനും വ്യാജമോ നിയമവിരുദ്ധമോ ആയ ഉല്‍പ്പന്നങ്ങളുടെ പ്രചാരത്തില്‍ നിന്ന് പരിരക്ഷിക്കുന്നതിനും ഈ പ്രക്രിയ സഹായകമാകുമെന്നും എന്‍.ബി ആര്‍ അറിയിച്ചു. മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ ”ആപ്പിള്‍ സ്റ്റോര്‍”, ”ഗൂഗിള്‍ പ്ലേ സ്റ്റോര്‍”, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ള എന്‍ബിആറിന്റെ വെബ്സൈറ്റ് (www.nbr.gov.bh) എന്നിവയിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Story Highlights: nbr digital stamp mobile application bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top