Advertisement

‘കാണാതായ വോട്ടുപെട്ടി കണ്ടെത്തി’: പിന്നിൽ മാഫിയ പ്രവർത്തനം; അന്വേഷണം വേണമെന്ന് നജീബ് കാന്തപുരം എംഎൽഎ

January 16, 2023
3 minutes Read

പെരിന്തൽമണ്ണ തെരെഞ്ഞെടുപ്പിൽ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം. പിന്നിൽ വൻ ഗൂഢാലോചന നടന്നു. പെട്ടി കണ്ടെത്തിയത് സഹ രജിസ്റ്റാറുടെ ഓഫീസിൽ നിന്നുമാണ്. വിശദമായ അന്വേഷണം ആവശ്യമാണ്. വോട്ടുപെട്ടി മറ്റൊരിടത്ത് നിന്ന് കിട്ടയത് ദുരൂഹമാണ്. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് നജീബ് കാന്തപുരം എംഎൽഎ വ്യക്തമാക്കി.(perinthalmanna ballet box missing row najeeb kanthapuram needs police inquiry)

മുഖ്യമന്ത്രിക്ക് പരാതി നൽകും. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിത്. ഉദ്യോഗസ്ഥർ കൃത്യമായി മറുപടി പറഞ്ഞില്ല. അസാധു വോട്ട് എന്ന് എതിർ സ്ഥാനാർഥി തന്നെ സമ്മതിച്ചതാണ്. സ്ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പേപ്പർ മോഷണം പോകുന്ന സ്ഥിതിയാണ്. വലിയ സാമ്പത്തിക ശേഷിയുള്ളവരാണ് മറുഭാഗത്തുള്ളത്. എന്ത് അട്ടിമറിക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ഈ വോട്ടുകൾ സാധുവാണോ അസാധുവാണോയെന്ന ചോദ്യമാണ് കോടതിക്ക് മുന്നിലുള്ളതെന്ന് എംഎൽഎ പറഞ്ഞു. അസാധുവാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്. എല്ലാവരും കരുതുക എവിടെയോ എണ്ണാതെ വെച്ച 348 വോട്ടുണ്ടായിരുന്നുവെന്നാണ്. അങ്ങനെയല്ലെന്നും നജീബ് കാന്തപുരം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 38 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന് ഉണ്ടായിരുന്നത്.

Story Highlights: perinthalmanna ballet box missing row najeeb kanthapuram needs police inquiry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top