Advertisement

ദേശീയ ഇന്റർകോളീജിയറ്റ് മാനേജ്മെന്റ് ഫെസ്റ്റ് ഇൻസെപ്ട്രയുടെ എട്ടാം പതിപ്പിലേക്ക് വീണ്ടും രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ്

January 16, 2023
4 minutes Read
rajagiri college of management national Intercollegiate Management Fest

ദേശീയ ഇന്റര്‍കോളീജിയറ്റ് മാനേജ്മെന്റ് ഫെസ്റ്റിന്റെ എട്ടാം പതിപ്പിലേക്ക് വീണ്ടും രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ്. ജനുവരി 20നാണ് പരിപാടി നടക്കുന്നത്. 1.75 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഇന്‍സെപ്ട്രയുടെ മത്സര വിജയികളെ കാത്തിരിക്കുന്നത്. ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 19ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.

200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. www.rajagiriinceptra.com എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഇ-മെയില്‍: inceptra@rajagiricollege.edu.in

മികച്ച മാനേജര്‍, മാനേജ്‌മെന്റ് ടീം, ലോജിസ്റ്റിക്‌സ് എന്നിവ ഇന്‍സെപ്ട്രയുടെ മത്സരങ്ങളില്‍ ഉള്‍പ്പെടുന്നു. ഗെയിം, എച്ച്ആര്‍ ഗെയിം, ഐടി ഗെയിം, മീഡിയ & ലാംഗ്വേജ് ഗെയിം, ബിസിനസ് ക്വിസ്, ഐപി ലേലം, സ്‌പോട്ട് ഫോട്ടോഗ്രഫി എന്നിവയുമുണ്ട്. ഇവന്റുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9747640097 സുനിത വര്‍ഗീസ്, ടീച്ചര്‍-ഇന്‍ചാര്‍ജ്), 6282903624 (ആല്‍ഫ്രഡ് ബിനു ജോസഫ്, സ്റ്റുഡന്റ്-കോര്‍ഡിനേറ്റര്‍)

Story Highlights: rajagiri college of management national Intercollegiate Management Fest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top