‘തിരിച്ചുവരവിലേക്കുള്ള യാത്ര തുടങ്ങി; ഏത് വെല്ലുവിളികൾക്കും തയ്യാറാണ്; ആദ്യ പ്രതികരണവുമായി ഋഷഭ് പന്ത്

വാഹനാപകടത്തിന് ശേഷം ട്വിറ്ററിലൂടെ ആദ്യ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികൾക്കും തയ്യാറാണെന്നും പന്ത് വ്യക്തമാക്കി. ബിസിസിഐക്കും സെക്രട്ടറി ജയ് ഷായ്ക്കും സർക്കാർ അധികാരികൾക്കും പന്ത് നന്ദി അറിയിക്കുകയും ചെയ്തു.(rishabh pant first response after accident)
‘നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും എന്റെ നന്ദി അറിയിക്കുന്നു. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികൾക്കും ഞാൻ തയ്യാറാണ്.’ പന്ത് ട്വിറ്ററിൽ കുറിച്ചു.
‘എന്റെ ആരാധകർ, സഹതാരങ്ങൾ, ഡോക്ടർമാർ, ഫിസിയോകൾ എന്നിവരുടെ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. മൈതാനത്തിറങ്ങി നിങ്ങളെയെല്ലാവരേയും കാണാൻ ഞാൻ കാത്തിരിക്കുകയാണ്’. ഋഷഭ് പന്ത് കൂട്ടിച്ചേർത്തു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഋഷഭ് പന്ത് നിലവിൽ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ആദ്യ ട്വീറ്റുമായി താരം രംഗത്തെത്തിയത്. ഡിസംബർ 30നായിരുന്നു ഋഷഭ് പന്ത് ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം.
Story Highlights: rishabh pant first response after accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here