പിണറായി വിജയന്റെ ഭരണമാണ്, രാഹുൽ ഗാന്ധിയുടെ മണ്ഡലമാണ്; കടുവ ആക്രമണത്തിൽ വിമർശനവുമായി വി മുരളീധരൻ

പിണറായി വിജയന്റെ ഭരണമാണ്, രാഹുൽ ഗാന്ധിയുടെ മണ്ഡലമാണ്, വയനാട്ടിലെ കടുവ ആക്രമണത്തിൽ വിമർശനവുമായി വി മുരളീധരൻ. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ മകൾ സോനയുടെ ചോദ്യങ്ങൾക്ക് ഭരണപക്ഷത്തിന് മറുടിയുണ്ടോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.(v muraleedharan against rahul gandhi and pinarayi)
‘രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡൽ ആരോഗ്യ വികസനത്തെ മാറി മാറി ഭരിച്ചവർ എങ്ങനെ പിന്നോട്ടടിച്ചു എന്നതിന്റെ തെളിവാണിത്. ഭാരതയാത്ര നടത്തുന്ന രാഹുൽ ഗാന്ധി എം പി സ്വന്തം മണ്ഡലത്തിന്റെ ഈ ഗതികേട് കാണുന്നുണ്ടോ? വന്യജീവി ആക്രമണം തടയാൻ കഴിഞ്ഞ എട്ടുവർഷത്തിനിടെ കേന്ദ്രസർക്കാർ അനുവദിച്ച 77 കോടിയിൽ 35 കോടിയും ഇക്കൂട്ടർ പാഴാക്കി എന്നു കൂടി കേരളം അറിയുക’, വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘അവിടെ നല്ല ഡോക്ടറോ നഴ്‌സോ ഒന്നുമുണ്ടായില്ല. ആംബുലൻസ്‌പോലും കിട്ടിയില്ല. മെഡിക്കൽ കോളജ് എന്ന ബോർഡ് വെച്ചതല്ലാതെ അവിടെ മറ്റെന്തുണ്ട്?’ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ മകൾ സോനയുടെ ഈ ചോദ്യം കേരളത്തിലെ ഭരണക്കാരിൽ ലജ്ജയുണ്ടാക്കട്ടെ.പിണറായി വിജയന്റെ ഭരണമാണ്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമാണ്. രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡൽ ആരോഗ്യ വികസനത്തെ മാറി മാറി ഭരിച്ചവർ എങ്ങനെ പിന്നോട്ടടിച്ചു എന്നതിന്റെ തെളിവാണിത്. സ്വാതന്ത്ര്യത്തിനും മുമ്പേ മികച്ച ആരോഗ്യകേന്ദ്രങ്ങളും ഡോക്ടർമാരും ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം…!ഭാരതയാത്ര നടത്തുന്ന എം.പി സ്വന്തം മണ്ഡലത്തിന്റെ ഈ ഗതികേട് കാണുന്നുണ്ടോ?. വന്യജീവി ആക്രമണം തടയാൻ കഴിഞ്ഞ എട്ടുവർഷത്തിനിടെ കേന്ദ്രസർക്കാർ അനുവദിച്ച 77 കോടിയിൽ 35 കോടിയും ഇക്കൂട്ടർ പാഴാക്കി എന്നു കൂടി കേരളം അറിയുക.!
Story Highlights: v muraleedharan against rahul gandhi and pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here