Advertisement

തിമിര ശസ്ത്രക്രിയക്ക് ഹൈദരാബാദിൽ പോകണം; വരവര റാവുവിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിയ്ക്കും

January 16, 2023
1 minute Read

തിമിരശ സ്ത്രക്രിയ ചെയ്യുന്നതിന് ഹൈദരാബാദിൽ പോകാൻ അനുമതി നൽകണമെന്ന വരവര റാവുവിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിയ്ക്കും. വരവര റാവുവിന്റെ അപേക്ഷയിൽ എൻ.ഐ.എ.യോട് ഇന്ന് നിലപാടറിയിക്കാൻ ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇരു കണ്ണുകൾക്കും തിമിരശസ്ത്രക്രിയ ചെയ്യാൻ ഹൈദരാബാദിൽ പോകാൻ അനുവദിക്കണമെന്നാണ് വരവര റാവുവിന്റെ ആവശ്യം.

2018-ലാണ് എൽഗർ പരിഷത് കേസിൽ തെലുഗു കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റിൽ റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, എൻ.ഐ.എ. കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിടാൻ പാടില്ലെന്നാണ് നിബന്ധന. മുംബൈയിലെ പശ്ചിമമേഖലയിലാണ് ഇപ്പോൾ വരവര റാവു താമസിക്കുന്നത്. ജാമ്യാപേക്ഷയിൽ ഇളവുകൾ തേടി ഒട്ടേറെത്തവണ വിവിധ കോടതികളെ സമീപിച്ചെങ്കിലും ഹൈദരാബാദിലേക്ക് പോകാൻ ഒരു ഘട്ടത്തിലും കോടതി അനുമതി നൽകിയിട്ടില്ല.

തിമിരശസ്ത്രക്രിയക്കുവേണ്ടി മൂന്നുമാസം ഹൈദരാബാദിലേക്ക് പോകാൻ അനുവദിക്കണമെന്ന അപേക്ഷ കഴിഞ്ഞ സെപ്റ്റംബറിൽ എൻ.ഐ.എ. കോടതിക്ക് നൽകിയിരുന്നു.‌ ആ അപേക്ഷ നിരസിച്ച സാഹചര്യത്തിലാണ് ഇതിനെ ചോദ്യംചെയ്ത് ബോംബെ ഹൈക്കോടതിയെ വരവര റാവു സമീപിച്ചത്. ജസ്റ്റിസ് ആർ.ജി. അവാചാതിന്റെ ബെഞ്ച് ആണ് കേസിൽ വാദം കേൾക്കുക.

Story Highlights: varavara rao appeal bombay court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top