പി.വി അൻവർ എംഎൽഎയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു

പി.വി അൻവർ എംഎൽഎയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറി ഇടപാട് കേസിലാണ് ചോദ്യം ചെയ്യൽ. കൊച്ചി ഇ ഡി ഓഫീസിലാണ് പി വി അൻവറിനെ ചോദ്യം ചെയ്യുന്നത്. ക്വാറി പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത്.(ed again interrogating pv anwar mla)
ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ പി.വി അൻവർ എംഎൽഎയെ ഇന്നലെയും ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അൻവർ ക്ഷുഭിതനായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതു മണിക്കാണ് അവസാനിച്ചത്.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
ഇ. ഡിയുടെ ചോദ്യം ചെയ്യലിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് ഇന്നലെ അദ്ദേഹം പ്രതികരിച്ചില്ല. ചോദ്യങ്ങളോട് ക്ഷുഭിതനായി പി വി അൻവർ. ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു എംഎൽഎയുടെ പരിഹാസം. മറുപടി പറയാൻ സൗകര്യമില്ലെന്നും എം.എൽ.എ പ്രതികരിച്ചു.
ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. പരാതിയിൽ ഇ.ഡി നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ.നേരത്തെ ഇതു സംബന്ധിച്ചുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
Story Highlights: ed again interrogating pv anwar mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here