മകൻ മരിച്ചതിന്റെ മൂന്നാംദിവസം അമ്മയും മരിച്ചു

മകൻ മരിച്ചതിന്റെ മൂന്നാംദിവസം അമ്മയും മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാടാണ് സംഭവം. വൃക്ക രോഗ ചികിത്സയിലിരിക്കെയാണ് ഉറിയാക്കോട് താന്നിയോട് തെക്കുംകര വീട്ടിൽ അജികുമാർ (47) കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഇതിന് പിന്നാലെ ദീർഘകാലമായി അസുഖബാധിതയായിരുന്ന മാതാവ് സുമതി അമ്മയും (69) ഇന്നലെ മടങ്ങി.
Read Also: എറണാകുളത്ത് ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു
സുമതി അമ്മയെ ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ശൈലൻ. ഇവരുടെ മൂത്തമകൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ സുനിൽ കുമാർ ഏഴുവർഷം മുൻപാണ് മരിച്ചത്. അജികുമാറിന്റെ മരണാനന്തര ചടങ്ങ് 18ന് വൈകുന്നേരം 4 മണിക്കും സുമതിയമ്മയുടെ മരണാന്തര ചടങ്ങ് ഞായറാഴ്ച വൈകിട്ട് നാല് മണിക്കും നടത്തും.
Story Highlights: mother and son died in Vellanadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here