കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയില്‍ കല്ലുകുഴിയില്‍ വച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ ആരുടെയും പരുക്ക് ഗുരുതരമല്ല. മയ്യനാട് ഹയര്‍ സെക്കന്ററി സ്‌കൂളിന് വേണ്ടി കരാര്‍ വ്യവസ്ഥയില്‍ ഓടുന്ന സ്വകാര്യ വ്യക്തിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.
Story Highlights: school bus accident kollam 18 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here