Advertisement

തൊട്ടടുത്ത ദിവസങ്ങളില്‍ മൂന്നാമതും ആത്മഹത്യ; ശ്രീഹരിക്കോട്ടയില്‍ ജവാന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി

January 18, 2023
3 minutes Read

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വീണ്ടും ആത്മഹത്യ. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ ഭാര്യ പ്രിയ സിങാണ് ആത്മഹത്യ ചെയ്തത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ നര്‍മദ ഗസ്റ്റ് ഹൗസിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ശ്രീഹരിക്കോട്ടയില്‍ നിന്ന് ആത്മഹത്യ വാര്‍ത്ത എത്തുന്നത്. (Three Suicides In Three Days Satish Dhawan Space Centre In Sriharikota)

ഇന്നലെയാണ് പ്രിയയുടെ ഭര്‍ത്താവ് വികാസ് സിങ് ജീവനൊടുക്കിയത്. വികാസ് സിങ് മെയില്‍ ഗേറ്റിലെ സുരക്ഷാ ജോലി സ്ഥലത്ത് വച്ചാണ് സ്വയം വെടിവച്ച് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഛത്തീസ്ഗഢ് സ്വദേശിയായ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ചിന്താമണിയെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തി തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നത്.

Read Also: Republic Day 2023: റിപ്പബ്ലിക് ദിനാഘോഷം; ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം

മരത്തില്‍ തൂങ്ങിയും സ്വയം വെടിവച്ചുമായിരുന്നു രണ്ടുപേരുടെയും മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ സിഐഎസ്എഫ് പ്രതികരിച്ചിട്ടില്ല. മരിച്ച രണ്ടു പേരും തമ്മില്‍ ബന്ധമില്ലെന്നും രണ്ട് പേരുടെയും ആത്മഹത്യ വ്യക്തിപരമാണെന്നും പൊലീസ് പറഞ്ഞു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights: Three Suicides In Three Days Satish Dhawan Space Centre In Sriharikota

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top