Advertisement

സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്നാണ് കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത്: വി.മുരളീധരൻ

January 18, 2023
2 minutes Read

സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിന് കരുത്തുറ്റ പൊതുജനാരോഗ്യപാരമ്പര്യമുണ്ടായിരുന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടവരായിരുന്നുവെന്നും മന്ത്രി പറഞ്ഞു.(v muraleedharan about health cultures in kerala)

കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. ഭാരതത്തിന്‍റെ ജി20 പ്രമേയം സാർവത്രികസാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ആരോഗ്യപൂർണമായ നാളേക്കുവേണ്ടി പ്രവർത്തിക്കുന്നതിനു ലോകത്തെ ഒരു കുടുംബമായി കാണണമെന്ന് ഭാരതം ലോകത്തെ ഓർമിപ്പിക്കുന്നുണ്ട്. ഭാവിയിൽ ഏത് ആരോഗ്യ അടിയന്തരാവസ്ഥയും നേരിടാൻ മനുഷ്യരാശി ഒരുമിച്ച് തയാറെടുക്കണമെന്നും കേന്ദ്രമന്ത്രി ആരോഗ്യപ്രവർത്തക സമിതിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആയുർവേദം ഉത്ഭവിക്കുകയും അതിന്റെ ശുദ്ധമായ രൂപത്തിൽ വ്യാപകമായി പ്രയോഗിക്കുകയും ചെയ്ത നാട്ടിലാണ് യോഗമെന്നതും അഭിമാനകരമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: v muraleedharan about health cultures in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top