Advertisement

73-ാം വയസിൽ പത്താംക്ലാസ് ജയം; താരമായി നടി ലീന ആന്റണി; പ്രായം വെറും നമ്പർ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി

January 19, 2023
3 minutes Read

73ാമത്തെ വയസിൽ പത്താം ക്ലാസ് പരീക്ഷ പാസായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മഹേഷിന്റെ പ്രതികാരത്തിൽ ജിംസന്റെ അമ്മയായി വേഷമിട്ട താരമാണ് ലീന ആന്റണി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തൈക്കാട്ടുശേരി സ്വദേശിയായ ലീന പരീക്ഷയെഴുതിയത്. കെമിസ്ട്രിക്കും കണക്കിനും പരാജയപ്പെട്ടിരുന്നെങ്കിലും സേ പരീക്ഷ എഴുതി ജയിക്കുകയായിരുന്നു.(actress leena successfully completed 10th level exam)

ഇനി പ്ലസ് വണിന് ചേരാൻ ഒരുങ്ങുകയാണ് ലീന. പത്താംക്ലാസ് കഴിഞ്ഞതോടെ സ്പോക്കൺ ഇംഗ്ലിഷും കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പഠിക്കുന്നുണ്ട് പഠിക്കുന്നുണ്ട് ലീന. മന്ത്രി ശിവൻകുട്ടിയടക്കമുള്ളവർ ലീനയുടെ വിജയത്തിൽ അനുമോദനം അറിയിച്ചിരുന്നു. പലവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂർത്തിയാക്കിത്.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

‘പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73-കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം. ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ – നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ’ എന്ന് വിദ്യാഭ്യാസ മന്ത്രി കുറിച്ചു.

മന്ത്രിയുടെ കുറിപ്പ് വായിക്കാം

2022 സെപ്റ്റംബർ 12 ന് ഞാൻ ഫേസ്ബുക്കിൽ സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ 73 കാരിയും സിനിമാ നാടക നടിയുമായ ശ്രീമതി ലീന ആന്റണിയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിങ്ങനെയാണ്. “പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73-കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം. ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ – നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ”

SAY പരീക്ഷ റിസൾട്ട് വന്നു. ശ്രീമതി ലീന ആന്റണി പത്താം ക്ലാസ് വിജയിച്ചു. മുതിർന്നവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സ് വഴി തുടർപഠന സൗകര്യം ഒരുക്കിയതിലൂടെയാണ് ശ്രീമതി ലീന ആന്റണി പത്താം ക്ലാസിൽ വിജയിക്കാനായത്. സന്തോഷം, അഭിമാനം ശ്രീമതി ലീന ആന്റണിയ്ക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ.

Story Highlights: actress leena successfully completed 10th level exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top