ഗുജറാത്തിൽ എട്ടാം ക്ലാസുകാരി സ്‌കൂളിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു

ഗുജറാത്തിലെ രാജ്‌കോട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. റിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് പതിവ് പ്രാർത്ഥനകൾക്ക് ശേഷമാണ് പെൺകുട്ടി ബോധരഹിതയായി വീണത്.
അബോധാവസ്ഥയിലായ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം നേർത്തതാണ്. ശൈത്യകാലത്ത് ശരീരത്തെ ചൂടാക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടാകണമെന്നും, ഇത് ഹൃദയാഘാതത്തിന് മുമ്പ് രക്തം കട്ടപിടിക്കാൻ ഇടയാക്കിയിരിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
സംഭവത്തെത്തുടർന്ന് സർക്കാർ നടപടിയെടുക്കുകയും വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം കട്ടിയുള്ള വസ്ത്രം ധരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. നേരത്തെ സ്‌കൂളുകൾ നിർദേശിച്ച വസ്ത്രം വിദ്യാർഥികൾ ധരിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ നിലപാട്. അതേസമയം സ്‌കൂൾ തുറക്കുന്ന സമയത്തിൽ മാറ്റം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Story Highlights: Class 8 girl in Gujarat’s Rajkot dies of heart attack in school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here