ഡല്‍ഹിയില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റില്‍

ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. കാറിന്റെ ഡോറില്‍ കൈകുടുക്കി വലിച്ചിഴച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് പരിസരത്തായിരുന്നു അതിക്രമം.
സംഭവത്തില്‍ കാറോടിച്ചിരുന്ന 47കാരനായ, ഹരീഷ് ചന്ദ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തനിക്ക് നേരെ ഇയാള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടഞ്ഞു. ഇതിനിടെ പ്രതി കാറിന്റെ ഡോറില്‍ തന്റെ കൈ കുടുക്കിയെന്നും 15 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചുവെന്നും സ്വാതി മലിവാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെങ്കില്‍ മറ്റുള്ളരുടെ അവസ്ഥ എന്താകുമെന്ന് സ്വാതി മലിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.
എയിംസ് ഡല്‍ഹി ഗേറ്റിന് എതിര്‍വശം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മലിവാളിനെ ആക്രമിച്ചതെന്നും 115 മീറ്ററോളം വലിച്ചിഴച്ചെന്നും പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ‘സ്വാതി മലിവാള്‍ തന്റെ ടീമിനൊപ്പം ഫുട്പാത്തില്‍ നില്‍ക്കുമ്പോഴാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. രണ്ടുപേരെയും വൈദ്യപരിശോധനയ്ക്കും വിധേയമാക്കി’. ഡല്‍ഹി പൊലീസ് അറിയിച്ചു.
Story Highlights: drunken man attacked delhi women’s commission president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here