ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചു, ശാരീരിക അസ്വാസ്ഥ്യം; പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സ തേടി

പത്തനംതിട്ടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി.(food poisoning in Pathanamthitta)
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അതേസമയം ആലപ്പുഴയിൽ ഭാഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ആലപ്പുഴ ബീച്ചിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ പൂട്ടിച്ചു. പഴകിയ ഇറച്ചിയും എണ്ണയും കണ്ടെത്തി. ജില്ലയിൽ പരിശോധന തുടരുമെന്ന് ഭാഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Story Highlights: food poisoning in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here