Advertisement

അണ്ടർ 19 വനിതാ ലോകകപ്പ്: ഇന്ത്യ സൂപ്പർ സിക്‌സിൽ, സ്‌കോട്ട്‌ലൻഡിനെ 85 റൺസിന് തോൽപ്പിച്ചു

January 19, 2023
1 minute Read

ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സ്കോട്ട്‌ലൻഡിനെ 85 റൺസിന് പരാജയപ്പെടുത്തി. 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ടിഷ് ടീം 13.1 ഓവറിൽ 66 റൺസിന് എല്ലാവരും പുറത്തായി. ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തിയ ഇന്ത്യ സൂപ്പർ സിക്സിൽ പ്രവേശിച്ചു.

ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ സ്റ്റാർ ഓപ്പണറും ക്യാപ്റ്റനുമായ ഷഫാലി വർമ്മയെ (1) നഷ്ടമായി. 51 പന്തിൽ 57 റൺസെടുത്ത ഗോംഗഡി തൃഷയുടെ ഇന്നിംഗ്‌സും 10 പന്തിൽ പുറത്താകാതെ 31 റൺസെടുത്ത ശ്വേത സെഹ്‌റവത്തിന്റെ വെടികെട്ടുമാണ് ഇന്ത്യയെ 4 വിക്കറ്റ് നഷ്ടത്തിൽ 150 എന്ന നിലയിൽ എത്തിച്ചത്.

സ്പിൻ ത്രയങ്ങളായ മന്നത്ത് കശ്യപ്, അർച്ചന ദേവി, സോനം യാദവ് എന്നിവരുടെ മിന്നും പ്രകടനമാണ് ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. മന്നത്ത് കശ്യപ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ അർച്ചന ദേവി 3 വിക്കറ്റുകൾ നേടി. സോനം യാദവിന് രണ്ട് വിക്കറ്റുകൾ ലഭിച്ചു. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയെയും യുഎഇയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Story Highlights: IND-W U19 vs SCO-W U19 Highlights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top