പാലാ നഗരസഭയിലെ തര്‍ക്കം; താന്‍ ഇടപെട്ടിട്ടില്ലെന്ന് ജോസ് കെ മാണി

പാലാ നഗരസഭയിലെ തര്‍ക്കത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ത്ഥി ആരായാലും വോട്ട് ചെയ്യുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നഗരസഭാ അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മറുപടി നല്‍കാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.
ചെയര്‍മാനെ തീരുമാനിച്ചത് സിപിഐഎം ആണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ബിനു പുളിക്കകണ്ടത്തിന്റെ ആരോപണങ്ങള്‍ക്ക് സിപിഐഎം മറുപടി നല്‍കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
പാലാ നഗരസഭയിലെ തിരിച്ചടിക്ക് പിന്നാലെ ജോസ് കെ മാണിക്കും പാര്‍ട്ടി നേതൃത്വത്തിനും വിമര്‍ശനവുമായി ബിനു പുളിക്കകണ്ടം രംഗത്തെത്തി. ജോസ് കെ മാണിയുടെ പേര് പരാമര്‍ശിക്കാതെ ചതിയുടെ കറുത്ത ദിനമാണ് ഇന്നെന്ന് ബിനു പുളിക്കകണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നോട് ചെയ്ത ചതിക്ക് സിപിഐഎം കൂട്ടുനില്‍ക്കരുതായിരുന്നു. അണികളുടെ ഹൃദയം നുറുങ്ങിയ ദിവസമാണ് ഇന്ന്. ഈ രാഷ്ട്രീയ നെറികേടുകളില്‍ താന്‍ തളരില്ല. തനിക്ക് പ്രതിഷേധമില്ലെന്നും ബിനു പുളിക്കകണ്ടം കൂട്ടിച്ചേര്‍ത്തു.
Read Also: ചതിക്ക് സിപിഐഎം കൂട്ട് നില്‍ക്കരുതായിരുന്നു; പാലായുടെ കറുത്ത ദിനമെന്ന് ബിനു പുളിക്കകണ്ടം
കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.
Story Highlights: Jose K Mani said he did not intervene in Pala municipality dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here