Advertisement

മാഫിയ തലവൻ മാറ്റിയോ മെസിനയുടെ രഹസ്യ ബങ്കർ കണ്ടെത്തി

January 19, 2023
1 minute Read

ഇറ്റലിയിലെ മോസ്റ്റ് വാണ്ടഡ് മാഫിയ തലവൻ മാറ്റിയോ മെസിന ഡെനാരോ ഉപയോഗിച്ച രണ്ടാമത്തെ ഒളിത്താവളം കണ്ടെത്തിയതായി പൊലീസ്. സിസിലിയൻ പട്ടണമായ കാംപോബെല്ലോ ഡി മസാരയിലെ ആദ്യ ഒളിത്താവളത്തിൽ നിന്ന് 300 മീറ്റർ അകലെയുള്ള ഒരു വീട്ടിലാണ് പുതുതായി കണ്ടെത്തിയ കവചിത ബങ്കർ. മൂന്ന് പതിറ്റാണ്ടായി പൊലീസ് ഡെനാരോയെ തെരയുകയായിരുന്നു. ചൊവ്വാഴ്ച തലസ്ഥാനമായ പലേർമോയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

60 കാരനായ മെസിന ഡെനാരോയെ പലേര്‍മോയിലെ ഒരു സ്വകാര്യ ക്ലിനിക്കിന് പുറത്തുവച്ചാണ് കൂട്ടാളിയുമായി പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മോബ്സറ്റര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. അദ്ദേഹത്തിന് അസുഖമുണ്ടെന്ന സൂചന ലഭിച്ചതിന് ശേഷം, ദേശീയ ആരോഗ്യ സംവിധാനത്തിന്റെ ഡാറ്റാബേസ് പരിശോധിച്ച പൊലീസ് ഡെനാരോ കണ്ടെത്തിയത്. കൂടാതെ, വര്‍ഷങ്ങളായി കാരാബിനിയേരി പൊലീസ് മെസിന ഡെനാരോയുടെ സഹോദരിയും മറ്റ് കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ 100ലധികം കൂട്ടാളികളെ അറസ്റ്റ് ചെയ്തു.

ഇതോടൊപ്പം 150 ദശലക്ഷം യൂറോ വിലമതിക്കുന്ന സ്വത്തുകളും പിടിച്ചെടുത്തു. സിസിലിയിലെ കോസ നോസ്ട്ര മാഫിയയുടെ ഏറ്റവും ശക്തനായ മേധാവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഡെനാരോ 1992 ല്‍ മാഫിയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന രണ്ടു പ്രോസിക്യൂട്ടര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ഡെനാരോയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഡെനാരോ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ശിക്ഷാവിധി. മാഫിയ വിരുദ്ധ പ്രോസിക്യൂട്ടർമാരായ ജിയോവാനി ഫാൽക്കൺ, പൗലോ ബോർസെല്ലിനോ എന്നിവരെയായിരുന്നു കൊലപ്പെടുത്തിയത്.

ഇത് കൂടാതെ ഡസൻ കണക്കിന് കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട മെസിന ഡെനാരോ ഒന്നിലധികം ജീവപര്യന്തം ശിക്ഷയ്ക്കാണ് വിധിക്കപ്പെട്ടിരുന്നത്.

Story Highlights: Matteo Messina Denaro’s bunker found by Italian police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top