ഹൈദരാബാദ് ഏകദിനം, നിറഞ്ഞ ഗാലറി, മാമനോടൊന്നും തോന്നല്ലേ മക്കളേ: വി അബ്ദുറഹ്‌മാനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമർശനം.(rahul mankootathil fb post against v abdurahiman)
കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിന് തൊട്ടുമുമ്പ് ടിക്കറ്റ് നിരക്കിലെ വര്‍ധന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രതികരണം. വ്യാപകമായ വിമര്‍ശമാണ് ഇതിനെതിരെ ഉയര്‍ന്നത്.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
‘ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം …മാമനോടൊന്നും തോന്നല്ലേ മക്കളെ എന്നായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്’.
കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമായിരുന്നു. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയര്‍ന്നു.
Story Highlights: rahul mankootathil fb post against v abdurahiman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here