Advertisement

പിടി 7 നെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടിക്കും

January 19, 2023
1 minute Read

ധോണിയിലെ പിടി 7 നെ പിടികൂടുന്നതിനായുള്ള ദൗത്യം തുടങ്ങിയതായി ഏകോപന ചുമതലയുള്ള എ.സി.എഫ് ബി രഞ്ജിത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. ഇന്നലെ വയനാട്ടിൽ നിന്നെത്തിയ ആദ്യ സംഘം ദൗത്യം ആരംഭിച്ചു കഴിഞ്ഞു. ശനിയാഴ്ച മയക്കുവെടി വെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നിരീക്ഷണ വലയത്തിലുള്ള പിടി 7 ന്‍റെ അടുത്ത് ഉച്ചയോടെ ദൗത്യസംഘം എത്തും. രണ്ട് കുങ്കിയാനകളെ വെച്ചും പിടി 7 നെ തളയ്ക്കാം. ദൗത്യസംഘത്തിലേക്ക് മൂന്നാമത് ഒരു കുംകി ആനയെ കൂടി വയനാട്ടിൽ നിന്നുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വിക്രം, ഭരതൻ എന്നി കുംകി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്. ഇതിന് പുറമെ മുത്തങ്ങയിലെ സുരേന്ദ്രൻ എന്നാ ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ ആന ധോണിയിൽ എത്തും.

Story Highlights: Rescue team will catch PT 7 Elephant Dhoni Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top