ആകാശദൂതിലെ ‘കുഞ്ഞുവാവയെ’ കണ്ടെത്തി; വൈറലായി എം3ഡിബി ഫേസ്ബുക്ക് പോസ്റ്റ്

തൊണ്ണൂറുകളിലെ സിനിമകളിലെ ബാലതാരങ്ങളായി അഭിനയിച്ച കുട്ടികളെ നമുക്ക് ഇന്നും ഓരമയുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസിലെ അപ്പൂസ്, നമ്പർ വൺ സ്‌നേഹ തീരം ബാംഗ്ലൂർ നോർത്തിലെ അനുവും സുധിയും ഇങ്ങനെ നീളുന്നു ആ പട്ടിക…ഇക്കൂട്ടത്തിൽ തന്നെ മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത കുഞ്ഞു മുഖമാണ് ആകാശ ദൂതിലെ കുഞ്ഞുവാവയുടേതും. ആ കുഞ്ഞുവാവ എവിടെയായിരിക്കും, എങ്ങനെയായിരിക്കും എന്നുള്ള ചിന്തകൾക്കും തെരച്ചിലുകൾക്കും ഇവിടെ വിരാമമാവുകയാണ്. ( akashadoothu child artist )
ആ കുഞ്ഞുവാവയെ സിനിമാ ചർച്ചകൾക്കുള്ള ഗ്രൂപ്പായ എം3ഡിബിയിൽ ജോസ്‌മോൻ വഴയിലും സരിത സരിനും ചേർന്ന് കണ്ടെത്തി. തിരുവല്ല സ്വദേശി ആയ ‘ബെൻ അലക്സാണ്ടർ കടവിൽ’ ആയിരുന്നു ആ കുഞ്ഞാവ. നാലാം ക്ലാസ് വരെ തിരുവല്ല സിറിയൻ ജാകോബൈറ്റ് പബ്ലിക് സ്കൂളിലും, അഞ്ചാം ക്ലാസ് മുതൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളിലും ആണ് ബെൻ പഠിച്ചത്. ആകാശദൂത് സിനിമയിലെ ഏറ്റവും ഇളയ കുട്ടിയായി വേഷമിട്ട ബെൻ ഇപ്പോൾ ജർമ്മനിയിലാണ് എന്നാണ് റിപ്പോർട്ട്.
സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആകാശദൂത്. ഡെന്നീസ് ജോസഫ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി. മുരളി, മാധവി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, എൻ.എഫ്. വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഒരു പക്ഷേ മലയാളികളെ ഏറ്റവും കൂടുതൽ കരയിച്ച ചിത്രവും ആകാശ ദൂത് തന്നെ ആയിരിക്കും.
എം3ഡിബിയിലെ പോസ്റ്റിന്റെ പൂർണ രൂപം കാണാം :
‘ആകാശദൂത്‘ലെ കുഞ്ഞാവയെ തേടിയവർക്കായി… ഇതാ ആളെ കണ്ടെത്തിയിട്ടുണ്ട്. തിരുവല്ല സ്വദേശി ആയ ‘ബെൻ അലക്സാണ്ടർ കടവിൽ‘ ആയിരുന്നു ആ കുഞ്ഞാവ. ആകാശദൂത് സിനിമയിലെ ഏറ്റവും ഇളയ കുട്ടിയായി വേഷമിട്ട ബെൻ ഇപ്പോൾ ജർമ്മനിയിലാണ് എന്നാണറിയുന്നത്. നേരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, കഴിഞ്ഞിട്ടില്ല. നാലാം ക്ലാസ് വരെ തിരുവല്ല സിറിയൻ ജാകോബൈറ്റ് പബ്ലിക് സ്കൂളിലും, അഞ്ചാം ക്ലാസ് മുതൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളിലും ആണ് ബെൻ പഠിച്ചത്.
m3db പിള്ളാരെ പിടുത്തം
നിർത്തി വച്ചതായി പ്രഖ്യാപിച്ചതിൻ്റെ പിറ്റേ ദിവസം മെസ്സഞ്ചറിൽ ഇവിടുത്തെ ഒരു മെംബർ കൂടിയായ Saritha Sarin ൻ്റെ ഒരു “ഹായ്“. ആകാശദൂതിലെ കുഞ്ഞാവയെ കിട്ടിയിട്ടുണ്ട്… പക്ഷെ, കിട്ടിയ ആള് കറക്റ്റ് ആണോന്ന് ഒന്ന് വെരിഫൈ ചെയ്യാതെ ഉറപ്പ് പറയാനാവില്ലാ എന്ന്. ആളെ തപ്പിക്കോണ്ട് വന്ന സ്ഥിതിക്ക് പിന്നെ അത് ഒന്ന് ക്രോസ് ചെക്ക് ചെയ്യണമല്ലോ…!!! കുറെ ശ്രമങ്ങൾക്ക് ശേഷം തിരുവല്ലയിലെ കടപ്ര പഞ്ചായത്ത് മെമ്പർ ‘ജിവിൻ പുള്ളിമ്പള്ളിൽ‘ വഴിയാണ് ആള് കൃത്യമാണെന്ന് ഉറപ്പിച്ചത്…!!! ബെനും ജിവിനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചത്. ജിവിനും സരിതക്കും സ്പെഷ്യൽ താങ്ക്സ്…!!!
Story Highlights: akashadoothu child artist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here