സമ്പാദിക്കാം നല്ല നാളേക്കായി; പ്രവാസികള്‍ക്കുള്ള ചില മികച്ച നിക്ഷേപ അവസരങ്ങള്‍

ഇന്ത്യയിലെ പ്രവാസികള്‍ക്ക് ധാരാളം നിക്ഷേപ അവസരങ്ങള്‍ മുന്നിലുണ്ട്. ഇവ കൃത്യമായി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം. ജോലിയും മോശമല്ലാത്ത വരുമാനവുമുള്ള പ്രവാസികള്‍ നാളേക്ക് വേണ്ടി കരുതല്‍ സമ്പാദ്യം മാറ്റിവയ്ക്കാന്‍ ഒട്ടും മടിക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.( best money saving schemes for nri)
സ്ഥിര നിക്ഷേപം(FD)
സാധാരണ സേവിംഗ്സ് അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പലിശ നല്കുന്ന സമ്പാദ്യ രീതിയാണ് ഫിക്സഡ് ഡിപ്പോസിറ്റ്. ഇത്തരം നിക്ഷേപക്കാര്‍ക്ക് ലോണുകള്‍ പോലുള്ള അധിക ഫീച്ചറുകളും ബാങ്ക് നല്‍കുന്നുണ്ട്. സാധാരണയായി ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് വിവിധ ഫീച്ചറുകള്‍ അനുസരിച്ച് 4% മുതല്‍ 7.50% വരെയാണ്. 7 മുതല്‍ 10 വര്‍ഷം വരെയാണ് കാലാവധി. എഫ്ഡിയുടെ പലിശ നിരക്ക് തെരഞ്ഞെടുത്ത ബാങ്ക്, നിക്ഷേപിച്ച തുക, നിക്ഷേപത്തിന്റെ കാലാവധി എന്നിവയെ ആശ്രയിച്ചിരിക്കും. ഒന്നുകില്‍ വലിയ നിക്ഷേപം നടത്തുന്ന ആളുകള്‍ക്കോ അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്ന ആളുകള്‍ക്കോ ആണ് കൂടുതല്‍ പലിശ ലഭിക്കുക. പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട്, എന്‍ആര്‍ഇ അക്കൗണ്ട് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിക്ഷേപം നടത്താം.
ഇക്വിറ്റി
ഒരു കമ്പനിയിലെ ഓഹരികളുടെ മൂല്യമാണ് ‘ഇക്വിറ്റി’. പ്രവാസി ഇന്ത്യക്കാര്‍ക്ക് സമ്പാദ്യത്തിനായി സമീപിക്കാവുന്ന മികച്ച ഓപ്ഷനാണ് ഇക്വിറ്റികള്‍.
പിപിഎഫ്(പബ്ലിക് പ്രൊവിഡന്റ് ഫണ്ട്)
ഇന്ത്യയിലെ നിരവധി ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് പിപിഎഫ് എന്ന് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഒരു എന്‍ആര്‍ഐ ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പിപിഎഫില്‍ ചേരാം. എന്നാല്‍ എന്‍ആര്‍ഐ എന്ന നിലയില്‍ പ്രവാസിക്ക് നേരിട്ട് പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല.
ദേശീയ പെന്ഷന് പദ്ധതി
ഒരു സുരക്ഷിത നിക്ഷേപ ഓപ്ഷനാണിത്. ഇന്ത്യന്‍ ഗവണ്മെന്റിന്റെ റിട്ടയര്‍മെന്റ് സേവിംഗ്സ് സ്കീമാണ് നാഷണല്‍ പെന്ഷന് സ്കീം. പിപിഎഫുകള്‍ പോലെ തന്നെ എന്‍പിഎസിലും നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നു. 18നും 60നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരത്വമുള്ള എന്‍ആര്‍ഐകള്‍ക്ക് എന്‍പിഎസ് അക്കൗണ്ടുകള്‍ തുറക്കാം. ഒരു NPS അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ NRE/NRO അക്കൗണ്ടുകള്‍ ഉപയോഗിക്കാം.
Read Also: കുറഞ്ഞ കാലയളവില്‍ ഒറ്റത്തവണ നിക്ഷേപം ഇരട്ടിയാക്കും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
റിയല്‍ എസ്റ്റേറ്റ്
ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. എന്‍ആര്‍ഐകള്‍ക്ക് ലഭ്യമായ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്ന് തന്നെയാണിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍ വീടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ മുതലായ വസ്തുക്കള്‍ വാങ്ങാനും അവയില്‍ നിന്ന് വാടക വാങ്ങാനും ഇതിലൂടെ കഴിയും.
Story Highlights: best money saving schemes for nri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here