Advertisement

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലിവർപൂൾ പോരാട്ടം

January 21, 2023
3 minutes Read
Konate and Havertz

പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്തുള്ള ലിവർപൂൾ പത്താം സ്ഥാനക്കാരായ ചെൽസിയെ നേരിടുന്നു. കഴിഞ്ഞു പോയ കാലത്തിന്റെ പഴങ്കഥകൾ അയവിറക്കുന്ന ഇരുടീമുകളും മോശം പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെക്കുന്നത്. Chelsea FC face Liverpool FC on English Premier League today

രണ്ടു വർഷം മുൻപ് ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗ് കിരീടവും ക്ലബ് ലോകകപ്പും നേടി ലോക ഫുട്ബോളിൽ അജയ്യരായി മാറിയ ലിവർപൂൾ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെക്കുന്നത്. പരിക്കുകളും മോശം പ്രകടനം കാഴ്ചവെക്കുന്ന മധ്യനിരയുമാണ് ലിവർപൂളിന്റെ പ്രധാന പ്രശ്നം. 22 താരങ്ങൾക്കാണ് സീസണിൽ ഇതുവരെ പരിക്കിന്റെ പിടിയിലാകേണ്ടി വന്നത്. കൂടാതെ, പ്രായം പിടികൂടിയ ചെമ്പടയുടെ മധ്യ നിരക്ക് കളിക്കളത്തിൽ ആധിപത്യം പുലർത്താൻ സാധിക്കാത്തത് ടീമിന് കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നു.

Read Also: ചാമ്പ്യൻസ് ലീഗ് തോൽവി; തോമസ് ടുച്ചലിനെ ചെൽസി പുറത്താക്കി

10 വർഷങ്ങൾക്ക് ശേഷം ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്ത പരിശീലകൻ തോമസ് ട്യുച്ചലിന് പകരക്കാരനായി എത്തിയ ഗ്രഹാം പോട്ടറിന്റെ കീഴിൽ ദയനീയമായ പ്രകടനമാണ് ചെൽസി കാഴ്ചവെക്കുന്നത്. ക്ലബ്ബിന്റെ പുതിയ ഉടമയായ ടോഡ് ബോഹ്‍ലി ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിനെ ശക്തിപെടുത്താനായി ധാരാളം താരങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. അഞ്ച് താരങ്ങളെയാണ് ചെൽസി ഈ വേനൽക്കാല ജാലകത്തിൽ ടീമിലെത്തിച്ചത്.

ഇതേസമയം, ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി മുന്നേറുന്ന ആഴ്സനലും തൊട്ടുപുറകെയുള്ള മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂ കാസ്റ്റിൽ യുണൈറ്റഡും ആദ്യ നാല് സ്ഥാനങ്ങൾ പങ്കിടുന്നു. ഇനിയുള്ള മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചാൽ പോലും, പോയിന്റ് ടേബിളിൽ ആദ്യ നാലിൽ കയറി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുക എന്നത് ലിവർപൂളിനും ചെൽസിക്കും ബാലികേറാമല ആയിരിക്കും.

Story Highlights: Chelsea FC face Liverpool FC on English Premier League today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top