ലോകത്തിലെ ഏറ്റവും ചെറിയ തടി സ്പൂൺ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജയ്പൂർ സ്വദേശി

ലോകത്തിലെ ഏറ്റവും ചെറിയ തടി സ്പൂൺ ഉണ്ടാക്കി റെക്കോർഡ് സ്വന്തമാക്കി ജയ്പൂരിൽ നിന്നുള്ള കലാകാരൻ. നവരതൻ പ്രജാപതി എന്നയാൾ 2 എംഎം ഉയരവും 0.7 ഇഞ്ച് നീളത്തിലുമാണ് സ്പൂൺ സൃഷ്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്(ജിഡബ്ല്യുആർ) സ്വന്തമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രജാപതി സ്പൂൺ ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
വിഡിയോയിൽ, പ്രജാപതി ലോകത്തിലെ ഏറ്റവും ചെറിയ സ്പൂൺ വൈദഗ്ധ്യത്തോടെ നിർമ്മിക്കുന്നത് കാണാം. വളരെ രസകരമായാണ് അദ്ദേഹം ഈ സ്പൂൺ നിർമ്മിക്കുന്നത്. ഈ അംഗീകാരം ലഭിച്ചതിന് ശേഷം എന്റെ തലയിൽ ഏറ്റവും ഗംഭീരമായ കിരീടം ധരിച്ചതുപോലെ തോന്നുന്നു എന്നാണ്,” കലാകാരൻ ഗിന്നസ് വേൾഡ് റെക്കോർഡിനോട് പ്രതികരിച്ചത്.
New record: Smallest wooden spoon – 2 mm (0.7 inches) made by Navratan Prajapati Murtikar (India) 🥄 pic.twitter.com/wrFltImEPf
— Guinness World Records (@GWR) January 19, 2023
ഭാവിയിൽ ഒരു മിനിയേച്ചർ ക്രാഫ്റ്റ് മ്യൂസിയം നിർമ്മിക്കാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. “പുതിയ റെക്കോർഡ്: ഏറ്റവും ചെറിയ തടി സ്പൂൺ – 2 എംഎം (0.7 ഇഞ്ച്), നിർമ്മിച്ചത് നവരതൻ പ്രജാപതി മൂർത്തികർ (ഇന്ത്യ)” എന്ന അടികുറിപ്പോടെയാണ് പോസ്റ്റ് പങ്കിട്ടത്. 2006-ൽ ലോകത്തിലെ ഏറ്റവും ചെറിയ പ്രവർത്തനക്ഷമമായ വിളക്ക് നിർമ്മിച്ചതിന് നവരതൻ പ്രജാപതിക്ക് ലിംക വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. മൂന്ന് മുതൽ നാല് തുള്ളി മണ്ണെണ്ണയിൽ കുറച്ച് സെക്കൻഡുകൾ വരെ ഈ വിളക്കിന് പ്രവർത്തിക്കാനാവും.
ഇതിന് മുമ്പ് ലോകത്തിലെ ഏറ്റവും ചെറിയ സ്പൂൺ എന്ന റെക്കോർഡ് ഗൗരിശങ്കർ ഗുമ്മഡിധാലയുടെ പേരിലായിരുന്നു. തെലങ്കാനയിൽ നിന്നുള്ള കലാകാരൻ 2021 ൽ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 4.5 മില്ലിമീറ്റർ നീളമുള്ള ഒരു തടി സ്പൂൺ ആയിരുന്നു ഉണ്ടാക്കിയത്.
Story Highlights: Jaipur artist sets Guinness record for making world’s smallest wooden spoon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here