കുവൈറ്റിലേക്കുള്ള പൊടിക്കാറ്റിനെ തടയാന്‍ പ്രത്യേക പദ്ധതി; ചെലവ് 107 കോടി രൂപ

തെക്കന്‍ ഇറാഖില്‍ നിന്ന് കുവൈറ്റിലേക്ക് വീശുന്ന പൊടിക്കാറ്റ് തടയുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കമായി. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ സെറ്റില്‍മെന്റ് പരിപാടിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 107 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാല് വര്‍ഷത്തിനകം നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.(Special plan to prevent dust storms Kuwait)
കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് (KISR)ആണ് ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ സെറ്റില്‍മെന്റ് പ്രോഗ്രാമുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇറാഖ്-കുവൈറ്റ് അതിര്‍ത്തി പ്രദേശത്തെ തെക്ക് ഭാഗത്തുള്ള രണ്ട് മേഖലകളിലായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് KISR ഡയറക്ടര്‍ ജനറല്‍ ഡോ.മാനിയ അല്‍-സുദൈരാവി പറഞ്ഞു. ഇരുമേഖലയിലും 8212 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.
പദ്ധതിക്കായി ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ഇവ നടപ്പിലാക്കേണ്ട മേഖലകള്‍ തീരുമാനിച്ചത്. മണല്‍ക്കാറ്റ്, പൊടിക്കാറ്റ്, കാലാവസ്ഥാ പ്രശ്‌നങ്ങള്‍, പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം വഹിക്കുന്നത്. കുവൈറ്റില്‍ പൊടിക്കാറ്റിന്റെ ഫലമായുണ്ടാകുന്ന വാര്‍ഷിക നഷ്ടം 190 ദശലക്ഷം ദിനാര്‍ ആണെന്ന് കണക്കുകള്‍ വിലയിരുത്തുന്നു.
Read Also: യുഎഇ വിസിറ്റ് വീസ നിയമം; നിങ്ങൾ അറിയേണ്ട 6 മാറ്റങ്ങൾ
നിരവധി തുറമുഖങ്ങളും റോഡുകളും പൊടിക്കാറ്റുമൂലം അടച്ചിട്ടതുകാരണം സാമ്പത്തികമായും വലിയ നഷ്ടമാണ് കുവൈറ്റിന് സംഭവിക്കുന്നത്. ഒപ്പം ആരോഗ്യ, പാരിസ്ഥിതിക ദോഷങ്ങളും. വടക്കന്‍ ഇറാഖിലെ പൊടിക്കാറ്റെത്തുന്ന പ്രദേശങ്ങളിലെ മണ്ണ് സ്ഥിരപ്പെടുത്തുന്നതിനും ഇതുവഴി അതിര്‍ത്തി കടന്നുള്ള പൊടിക്കാറ്റ് കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Story Highlights: Special plan to prevent dust storms Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here