അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കി; സഞ്ചാരികൾ തലകുത്തനെ നിന്നത് മിനിറ്റുകളോളം

അമ്യൂസ്‌മെന്റ് പാർക്കിലെ സാഹസീക റൈഡ് പണിമുടക്കുന്നത് സിനിമകളിലും മറ്റും നാം കണ്ടിട്ടുണ്ട്. പലരുടേയും പേടി സ്വപ്‌നവുമാണ് അത്. എന്നാൽ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ് ചൈനയിൽ. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കിയതോടെ സഞ്ചാരികൾ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ് ! ( Tourists Hang Upside Down On Broken Amusement Park Ride In China )
ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാർക്കിലാണ് റൈഡ് പണിമുടക്കിയത്. തുടർന്ന് റൈഡനകത്തെ സഞ്ചാരികൾ പത്ത് മിനിനറ്റോളം തല കുത്തനെ നിന്നു. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.
റൈഡ് നിന്നുപോയതറിഞ്ഞ് ഓടിയെത്തിയ അധികൃതർ എത്ര ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. റൈഡ് റീസ്റ്റാർട്ട് ചെയ്യാനുള്ള ശ്രമവും വിഫലമായി. തുടർന്ന് മെക്കാനിക്കുകൾ റൈഡിന് മുകളിൽ കയറി തകരാറ് പരിഹരിക്കുകയായിരുന്നു.
അനുവദനീയമായ ഭാരത്തിൽ കൂടുതൽ പേർ റൈഡിൽ കയറിയതാണ് തരാറിന് കാരണമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ഈ റൈഡിൽ കയറിയ യാത്രക്കാർക്കെല്ലാം അമ്യൂസ്‌മെന്റ് പാർക്ക് അധികൃതർ റീഫണ്ട് നൽകി. ഒപ്പം വേണ്ട വൈദ്യ സഹായവും ലഭ്യമാക്കി.
Story Highlights: Tourists Hang Upside Down On Broken Amusement Park Ride In China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here