ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ പുറത്ത്

ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ഇന്ന് നടന്ന ക്രോസോവർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ പരാജയം. നിശ്ചിത സമയത്ത് 3-3 എന്ന സ്കോറിന് സമനില പാലിച്ച മത്സരത്തിൻ്റെ ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് ഇന്ത്യ മുട്ടുമടക്കുകയായിരുന്നു. രണ്ട് ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ വീണത്. ക്വാർട്ടറിൽ ന്യൂസീലൻഡ് ബെൽജിയത്തെ നേരിടും.
17ആം മിനിട്ടിൽ ലളിത് കുമാറിലൂടെ ഇന്ത്യയാണ് ലീഡെടുത്തത്. 24ആം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ഇന്ത്യയുടെ ലീഡുയർത്തി. 28ആം മിനിട്ടിൽ ന്യൂസീലൻഡ് ഒരു ഗോൾ മടക്കി. 41ആം മിനിട്ടിൽ വരുൺ കുമാറിലൂടെ ഇന്ത്യ വീണ്ടും ലീഡുയർത്തി. എന്നാൽ മൂന്ന് മിനിട്ടുകൾക്കുള്ളിൽ ന്യൂസീലൻഡ് തിരിച്ചടിച്ചു. 52ആം മിനിട്ടിൽ അവർ സമനില പിടിക്കുകയും ചെയ്തു. 55ആം മിനിട്ടിൽ ഹർമൻപ്രീതിൻ്റെ ഒരു ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. തുടർന്ന് ഷൂട്ടൗട്ട്. ഷൂട്ടൗട്ടിൽ 3-3 എന്ന സ്കോറിൽ സമനില ആയതോടെ കളി സഡൻ ഡെത്തിലേക്ക്.
Story Highlights: hockey world cup india lost newzealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here