ട്രെയിൻ യാത്ര നിരക്കിൽ ഇളവ്; പ്രായ പരിധി 70 വയസ്; പ്രഖ്യാപനം ബജറ്റിൽ

മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര സൗജന്യ നിരക്ക് പൂർണ്ണമായി പുന:സ്ഥാപിക്കേണ്ടെന്ന് തീരുമാനം. റെയിൽവേ മന്ത്രാലയത്തിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. ( indian railway travel citizens over 70 years )
പ്രായപരിധി 70 കടന്ന വ്യക്തികൾക്ക് സൗജന്യ നിരക്ക് ഭാഗികമായി അനുവദിക്കാൻ തീരുമാനമായി. 58 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും 60 വയസ് കഴിഞ്ഞ പുരുഷൻമാർക്ക് 40 ശതമാനവുമാണ് നിലവിൽ സൗജന്യ യാത്രാ നിരക്കിന് അർഹത. സ്ത്രീ, പുരുഷ ഭേദമില്ലാതെയാകും സൗജന്യ നിരക്ക് പുന:സ്ഥാപിക്കുക. കേന്ദ്ര ബജറ്റിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം.
കൊവിഡിനെ തുടർന്ന് 2020 മാർച്ച് 19 മുതൽ നിറുത്തിവച്ചിരുന്ന ആനുകൂല്യമാണ് ഭാഗികമായി പുന:സ്ഥാപിക്കുക.
Story Highlights: indian railway travel citizens over 70 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here