Advertisement

പൂച്ചയെ മോഷ്ടിച്ചെന്ന് സംശയം, അയൽക്കാരന്റെ 30 പ്രാവുകളെ കൊന്നു; ഒടുവിൽ പൂച്ച തിരികെയെക്കത്തി

January 22, 2023
2 minutes Read

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വളർത്തു പൂച്ചയെ മോഷ്ടിച്ചെന്ന് സംശയിച്ച് അയൽവാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്ത് കൊന്ന് യുവാവ്. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം പൂച്ച തിരികെയെത്തുകയും ചെയ്തു.(man kills thirty pigeons of neighbour)

ഏതാനും ആഴ്ചകൾ മുമ്പാണ് പൂച്ചയെ കാണാതായത്. ആബിദ് എന്ന യുവാവാണ് അയൽവാസിയായ അലി തന്റെ വളർത്തുപൂച്ചയെ മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരിൽ പ്രതികാര നടപടിയായി അലി വളർത്തിയിരുന്ന 78 പ്രാവുകളിൽ 30 എണ്ണത്തിന്റെ ജീവനെടുത്തത്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

സംഭവത്തിൽ ആബിദ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഐപിസി 428 വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായും പ്രാവുകളുടെ ജഡം പോസ്റ്റ്മോർട്ടത്തിനയച്ചതായും പൊലീസ് അറിയിച്ചു.

പ്രാവുകൾക്ക് നൽകുന്ന തീറ്റയില്‍ ഇയാള്‍ വിഷം ചേർക്കുകയായിരുന്നുവെന്നും ജീവനോടെ അവശേഷിക്കുന്ന ചില പ്രാവുകളും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും കേസ് അന്വേഷിക്കുന്ന അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറ‍ഞ്ഞു.

Story Highlights: man kills thirty pigeons of neighbour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top