സൗദിയിലെ വിമാനത്താവളങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പും വികസന ഉത്തരവാദിത്വവും പൊതു നിക്ഷേപ ഫണ്ടിലേക്ക് മാറ്റുന്നു

സൗദിയിലെ വിമാനത്താവളങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പും വികസന ഉത്തരവാദിത്വവും പൊതു നിക്ഷേപ ഫണ്ടിലേക്ക് മാറ്റുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി. ദമ്മാമിലെയും റിയാദിലെയും വിമാനത്താവളങ്ങൾ ഇതിനായി സജ്ജമായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സൗദിയിലെ വിമാനത്താവളങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പും വികസന ഉത്തരവാദിത്വവും പൊതു നിക്ഷേപ ഫണ്ടിലേക്ക് മാറ്റുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ അസീസ് അൽദുലൈജ് വ്യക്തമാക്കിയത്. 2030ൽ റിയാദിൽ ആരംഭിക്കുന്ന
കിങ് സൽമാൻ എയർപോർട്ടിൽ നാല് റൺവേകളിലൂടെ 12 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. 2050 ആകുമ്പോഴേക്കും ഇത് ആറ് റൺവേകളിലായി ഏകദേശം 18.5 കോടി യാത്രക്കാരായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിമാനത്താവളങ്ങളുടെയും ആസ്തികൾ ഉൾപ്പെടെ ഉടമസ്ഥാവകാശം പൊതുനിക്ഷേപ ഫണ്ടിലേക്ക് മാറ്റും. ദമ്മാമിലെയും റിയാദിലെയും വിമാനത്താവളങ്ങൾ ഇതിനായി സജ്ജമായി കഴിഞ്ഞു. നിലവിൽ സൗദി എയർലൈൻസിന് 140 വിമാനങ്ങളുണ്ട്. എന്നാൽ രാജ്യത്തിെൻറ ഭൂമിശാസ്ത്രപരമായ വലിപ്പം ഉൾക്കൊള്ളാൻ ഇത്രയും വിമാനങ്ങൾ പര്യാപ്തമല്ല. അത് കൊണ്ട് തന്നെ സൗദി പുതിയ വിമാനക്കമ്പനികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം സൂചന നൽകി. പുതിയ എയർലൈനുകളും പൊതുനിക്ഷേപ ഫണ്ടിൻ്റെ
മേൽനോട്ടത്തിയായിരിക്കുമെന്നും സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ അസീസ് അൽദുലൈജ് പറഞ്ഞു.
Story Highlights: saudi airport aviation update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here