സാമ്പത്തിക മാന്ദ്യം; ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി യുഎസ് മാധ്യമങ്ങള്‍

സാമ്പത്തിക മാന്ദ്യം യുഎസ് മാധ്യമങ്ങളെയും ബാധിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍ മുതല്‍ വാഷിങ്ടണ്‍ പോസ്റ്റ് വരെയുള്ള യുഎസ് മാധ്യമങ്ങള്‍ സാമ്പത്തിക മാന്ദ്യം മൂലം നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്.
വോക്‌സ്, ദി വെര്‍ജ് തുടങ്ങിയ വെബ്‌സൈറ്റുകളുടെയും ന്യൂയോര്‍ക് മാസികയുടെയും അതിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടമയായ വോക്‌സ് മീഡിയ, ഏഴ് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. വോക്‌സ് മീഡിയ സിഇഒ ജിം ബാങ്കോഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതുപ്രകാരം 1900 ജീവനക്കാരില്‍ 130ഓളം പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുക.
വോക്സ് മീഡിയയുടെ ഉടമസ്ഥതയിലുള്ള ഫുഡ് വെബ്സൈറ്റായ ഈറ്ററിലെ ജേണലിസ്റ്റ് മേഗന്‍ മക്കറോണ്‍, താന്‍ ഗര്‍ഭിണിയായിരിക്കെ തന്നെ പിരിച്ചുവിട്ടതായി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒമ്പത് വര്‍ഷത്തിലേറെ ഈറ്ററില്‍ ജോലി ചെയ്തിരുന്നു മേഗന്‍. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട് മേഗന്. എന്‍ബിസിയിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക എമിലി സീഗലും തന്നെ പിരിച്ചുവിട്ടതായി ട്വിറ്ററിലൂടെ അറിയിച്ചു.
Read Also: ട്വിറ്റർ ബ്ലൂ ടിക്ക് പണം മുടക്കി വാങ്ങിയവരിൽ താലിബാൻ നേതാക്കളും
മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാരും കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിശ്ചിത ശതമാനം ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങിക്കഴിഞ്ഞു. 202223 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ മൈക്രോസോഫ്റ്റില്‍ 10,000 തൊഴിലാളികള്‍ കുറയും. ബാധിതരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആറ് മാസത്തേക്കുള്ള ആരോഗ്യ സൗകര്യങ്ങള്‍, പിരിച്ചുവിടലിന് രണ്ട് മാസം മുമ്പ് അറിയിപ്പ് നല്‍കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ തന്ത്രപരമായ മേഖലകളില്‍ നിയമനം തുടരും.
Story Highlights: US medias began laying off staff due to economic recession
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here