ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു; ടിക്കറ്റ് എക്സാമിനർ അറസ്റ്റിൽ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത ടിക്കറ്റ് എക്സാമിനർ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൻ്റെ എസി കോച്ചിൽ വച്ചാണ് ടിടിഇ മറ്റൊരാളുമായി ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു. രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ജനുവരി 16ന് സംഭാൽ ജില്ലയിലെ ചന്ദൗസിയിൽ വച്ചാണ് സംഭവമുണ്ടായത്. ചന്ദൗസി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യുവതിയ്ക്ക് ടിടിഇ കെബി സിംഗ് എസി കോച്ചിൽ സീറ്റ് നൽകി. ചന്ദൗസിയിൽ നിന്ന് പ്രയാഗ്‌രാജിലെ സുബേദാർഗഞ്ജിലേക്ക് പോവുകയായിരുന്നു യുവതി. യുവതിയ്ക്ക് നേരത്തെ ടിടിഇയെ പരിചയമുണ്ടായിരുന്നു. രാത്രി ഏതാണ്ട് 10 മണി ആയപ്പോൾ ടിടിഇ രാജു സിംഗ് എന്ന മറ്റൊരാളുമായി എത്തി. തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
Story Highlights: Woman Gangraped TTE Man Train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here