ജമ്മു കശ്മീർ അതിർത്തിയിൽ പാക് ബലൂൺ കണ്ടെത്തി

ജമ്മു കശ്മീർ അതിർത്തിയിൽ പാക് ബലൂൺ കണ്ടെത്തി. ജമ്മു കശ്മീരിലെ അഖ്‌നൂറിലെ കലഖാസ് വനത്തിലാണ് ബലൂൺ കണ്ടെത്തിയത്. വിമാനത്തിന്റെ ആകൃതിയിലുള്ള ” PIA” എന്നെഴുതിയ ബലൂൺ ആണ് കണ്ടെടുത്തത്.ബലൂണിൽ അപകടകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.വിശദമായ പരിശോധനക്കായി സൈന്യത്തിന് കൈമാറി.
അതേസമയം റിപ്പബ്ലിക് ദിനം അടുത്തിരിക്കേ സ്ഫോടനങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര സുരക്ഷ കൂട്ടി. ജമ്മുകശ്മീര്‍ പോലീസിനേയും, കേന്ദ്രപോലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ഭരണകൂടും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.
Read Also: ഭീകരവാദ ഭീഷണി; ഡൽഹിയിൽ അതിർത്തികളിൽ പരിശോധന
Story Highlights: JK police recovers aircraft shaped balloon with PIA written on it AVR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here