എറണാകുളത്ത് നോറോ വൈറസ്; കാക്കനാട്ടെ സ്കൂൾ വിദ്യാർത്ഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കാക്കനാട്ടെ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. സമാന ലക്ഷണങ്ങൾ ഉള്ള 67 കുട്ടികളാണ് ഉള്ളത്. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗബാധ ഉള്ള കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും സ്കൂളിന് വേണ്ട നിർദേശങ്ങൾ നൽകിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൂടുതൽ കുട്ടികളിലേക്ക് പകരാതിരിക്കാൻ ക്ലാസുകൾ ഓൺലൈൻ ആക്കി. സ്കൂളിൽ നിന്നല്ല രോഗ ഉറവിടം, വൈറസ് ബാധഉള്ള കുട്ടി സ്കൂളിൽ വന്നതാണ് മറ്റു കുട്ടികൾക്ക് പകരാൻ കാരണമെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു.
Read Also: എറണാകുളത്ത് നോറോ വൈറസ് ബാധ; കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു
Story Highlights: Norovirus Detected Students In Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here