ശ്രീനന്ദയെ കഴുത്ത് ഞെരിച്ച് കൊലപ്പടുത്തിയതാണെന്ന് പോസ്റ്റ്മോർട്ട് റിപ്പോർട്ട്; കഴുത്തിൽ കയർ കുരുക്കിയ പാടുകൾ കണ്ടെത്തി

കാസർഗോഡ് കുണ്ടംകുഴിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്.
മകളെ കഴുത്ത് ഞെരിച്ച് കൊലപ്പടുത്തിയതാണെന്ന പോസ്റ്റുമോർട്ട് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. മരിച്ച ശ്രീനന്ദയുടെ കഴുത്തിൽ കയർ കുരുക്കിയ പാടുകൾ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയത് അമ്മയാണെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ( Sreenanda’s death murder Postmortem report ).
അയൽവാസി ചന്ദ്രൻ വീട്ടിൽ പോയപ്പോഴാണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടത്. അമ്മ നാരായണിയെയും മകൾ ശ്രീനന്ദയെയും ശനിയാഴ്ച വൈകിട്ട് വീടിനുമുന്നിൽ കണ്ടിരുന്നതായി അയൽക്കാർ പറഞ്ഞിരുന്നു. ബീംബുങ്കാലിൽ സ്വകാര്യ ബീഡിതെറുപ്പ് തൊഴിലാളിയായ നാരായണി ‘സമത’ കുടുംബശ്രീ യൂണിറ്റ് അംഗം കൂടിയാണ്. ശ്രീനന്ദ പഠിക്കാൻ മിടുക്കിയായിരുന്നു. 2020-ൽ എൽ.എസ്.എസ് നേടിയിരുന്നു. ബീംബുങ്കാൽ ധ്വനി സർഗവേദി ‘തളിര്’ ബാലവേദിയുടെ മികച്ച പ്രവർത്തകയായിരുന്നു മരിച്ച ശ്രീനന്ദ.
നാരായണിയുടെ മൃതദേഹം അടുക്കളയുടെ സമീപം ഷെഡിൽ തൂങ്ങിയ നിലയിലും ശ്രീനന്ദയെ വീട്ടിനകത്ത് കിടന്ന നിലയിലുമാണ് കണ്ടത്. രാവിലെ മുതൽ ഫോൺ വിളിച്ച് കിട്ടാത്തതിനാൽ വൈകിട്ട് അഞ്ചരയോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് മൃതദേഹം കണ്ടത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനന്ദ.
Story Highlights: Sreenanda’s death murder Postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here