Advertisement

സൗദിയിലെ നിയോം, ദി ലൈൻ പദ്ധതികൾ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത നഗരങ്ങളെ കുറിച്ചുള്ളത്; സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ

January 25, 2023
3 minutes Read
Adel al Jubeir explained Neom Line projects Saudi Arabia

സൗദിയിലെ നിയോം, ദി ലൈൻ എന്നീ പദ്ധതികൾ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത നഗരങ്ങളെ കുറിച്ചുള്ളതാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ( Adel al Jubeir explained Neom, Line projects Saudi Arabia ).

Read Also: സൗദിയിലെ വിദേശ തൊഴിലാളികൾക്ക് ആശ്വാസം; ചെറുകിട സ്ഥാപനങ്ങൾക്കുള്ള ‘ലെവി’ ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി

സംശയമുള്ളവരെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നിയോംമും ദി ലൈനും യാഥാർഥ്യമാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പരിവർത്തന പദ്ധതികളാണിവ. നഗരങ്ങളെയും നഗരാസൂത്രണത്തെയും ആളുകൾ കാണുന്ന രീതി അടിസ്ഥാനപരമായും വിപ്ലവകരമായും ഇത് മാറ്റും. ഉയർന്ന നിലവാരത്തിലുള്ള ജീവിതം ആസ്വദിക്കാനുള്ള പരിസ്ഥി സൗഹൃദവും സുസ്ഥിരവുമായ നഗരം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ പദ്ധതികളെന്നും ആദിൽ അൽ ജുബൈർ വിശദീകരിച്ചു.

കാറുകൾ ഉപയോഗിക്കാതെയും വിവിധ മേഖലകളിലേക്ക് പോകാനാകും. പരിസ്ഥിതി സൗഹൃദവും പുനരുപയോഗ ഊർജത്തെ ആശ്രയിക്കുന്നതുമായ മറ്റു ഗതാഗത മാർഗങ്ങൾ ഇവിടെ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ വ്യക്തമാക്കി.

Story Highlights: Adel al Jubeir explained Neom, Line projects Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top