സ്വർണക്കള്ളക്കടത്ത്, ഡോളർകടത്ത് കേസ്; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

സ്വർണ്ണക്കള്ളക്കടത്ത്, ഡോളർകടത്ത് കേസുകൾ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ ആണ് ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രി, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മറ്റ് ഉന്നതഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
ഇതുകൂടാതെ ഇവരുടെ പങ്ക് അന്വേഷിക്കാന്‍ കസ്റ്റംസ്, ഇ ഡി എന്നിവയ്ക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പിണറായി വിജയൻ, കസ്റ്റംസിന്റെയും ഇഡിയുടെയും ഉന്നത ഉദ്യോഗസ്ഥർ, സ്വപ്ന സുരേഷ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. അജി കൃഷ്ണനു വേണ്ടി അഡ്വ: കെ. എം. ഷാജഹാനാണ് ഹർജി ഫയൽ ചെയ്തത്.
Story Highlights: Gold Smuggling, Dollar Smuggling Case in Highcourt Today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here