കസേര കൊണ്ടുവരാൻ വൈകി; പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി: വിഡിയോ

കസേര കൊണ്ടുവരാൻ വൈകിയതിന് പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ് തമിഴ്നാട് മന്ത്രി. ഡിഎംകെ നേതാവും തമിഴ്നാട് ക്ഷീരവികസന മന്ത്രിയുമായ എസ്എം നാസറാണ് പാർട്ടി പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പങ്കെടുക്കാനുള്ള പരിപാടിയുടെ ക്രമീകരണങ്ങൾ പരിശോധിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ മന്ത്രി തനിക്ക് ഇരിക്കാൻ കസേര ആവശ്യപ്പെട്ടു. എന്നാൽ, കസേര കൊണ്ടുവരാൻ വൈകി. ഇതോടെയാണ് മന്ത്രി ദേഷ്യത്തോടെ കല്ലെറിഞ്ഞത്. പ്രവർത്തകർക്ക് നേരെ മന്ത്രി കയർക്കുന്നതും വിഡിയോയിൽ കാണാം.
Tamil Nadu Minister for Milk and Dairy Development SM Nasar hurls a stone at worker for delaying in bringing chairs for him to sit. The minister was inspecting the arrangements at Tiruvallur where CM MK Stalin was to participate in an event tomorrow. @IndianExpress pic.twitter.com/w6jTmawiPz
— Janardhan Koushik (@koushiktweets) January 24, 2023
Story Highlights: Minister Nasar stone party worker chair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here