സൗദിയിലെ ഐ.സി.എഫ് ഖതീഫ് സെന്‍ട്രല്‍ കമ്മിറ്റി സില്‍വര്‍ ജൂബിലി: സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി

സൗദിയിലെ ഐ.സി.എഫ് ഖതീഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ജനസേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖതീഫ് ബദര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ബദര്‍ മെഡിക്കല്‍ സെന്ററിലെ ഡോ മഹേഷ് മോഹനന്‍, ഡോ സഈദ് മുഹമ്മദ്, ഡോ ഇംതിയാസ് അഹമ്മദ്, ഡോ. മാവദ്ദ ഇബ്രാഹിം എന്നീ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സ്വാന്തനം വളന്റിയര്‍മാരുടെയും സേവനവും ക്യാംപിലുണ്ടായിരുന്നു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ക്യാംപില്‍ വിതരണം ചെയ്തു. (ICF Khatif Central Committee in Saudi Arabia conducted Free Medical Camp)
ജീവിതശൈലി രോഗങ്ങളടക്കം തിരിച്ചറിയുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരടക്കം നിരവധിപേര്‍ മെഡിക്കല്‍ ക്യാംപ് പ്രയോജനപ്പെടുത്തി. ഐ.സിഎ.ഫ് കിഴക്കന്‍ പ്രവിശ്യാ ജനറല്‍ സെക്രട്ടറി ടിപി അഷ്‌റഫ് ഉദ്ഘാടനം ക്യാമ്പ് ഉത്ഘാടനം ചെയ്തു. ദാകിര്‍ സഖാഫി, ഉബൈദ് ഖതീഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Story Highlights: ICF Khatif Central Committee in Saudi Arabia conducted Free Medical Camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here