ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: പോത്തന്‍കോട്ട് സംഘര്‍ഷം: കോഴിക്കോടും യുവമോര്‍ച്ച പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ സംസ്ഥാനത്തും സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടെ തിരുവനന്തപുരം പോത്തന്‍കോട്ട് സംഘര്‍ഷമുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ശക്തമായ യുവമോര്‍ച്ച പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പ്രദര്‍ശനം തടഞ്ഞു. (Pothankot Conflict in relation to bbc documentary screening)
തിരുവനന്തപുരം പോത്തന്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രദര്‍ശനം തടയാന്‍ ബിജെപി ശ്രമമുണ്ടായി. ഇതിന് പിന്നാലെ സ്‌ക്രീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം പൊലീസെത്തി തടഞ്ഞു. ക്യാംപസ് ജംഗഷ്‌നിലാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇവിടെ രാത്രി പ്രദര്‍ശനം അനുവദിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
Story Highlights: Pothankot Conflict in relation to bbc documentary screening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here