കുടുംബത്തിലെ ഏഴുപേരെ പുഴയിലെറിഞ്ഞ് കൊന്നത് ബന്ധുക്കൾ തന്നെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഒരു കുടുംബത്തിലെ ഏഴുപേരെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ നിർണായ വഴിത്തിരിവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കൊലപാതകം നടത്തിയത് ബന്ധുക്കളെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. ( Relatives killed seven people by throwing them into river Pune ).
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
മകനെ കൊന്നതിന്റെ പ്രതികാരമായാണ് പ്രതികള്‍ ഏഴുപേരെയും കൊലപ്പെടുത്തിയത്. മോഹന്‍ പവാര്‍ , സംഗീത മോഹന്‍ , മൂന്ന് കുട്ടികൾ അടക്കം ഏഴ് പേരെയാണ് ഭീമ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 18നും 24നുമിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: Relatives killed seven people by throwing them into river Pune
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here