ബിജെപി നേതാവ് ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ വിദിഷയിൽ ബി.ജെ.പി നേതാവ് ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മുൻ കൗൺസിലറും ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമായ സഞ്ജീവ് മിശ്രയാണ്(45) ഭാര്യ നീലത്തിനും(42) ആൺമക്കളായ അൻമോൾ (13), സാർത്തക്കിനും (7) ഒപ്പം വിഷവസ്തു കഴിച്ചത്. ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് കുട്ടികൾക്കും മസ്കുലർ ഡിസ്ട്രോഫി രോഗമാണെന്നും, ഇത് മൂലം അസ്വസ്ഥനായിരുന്നുവെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ദമ്പതികൾ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി പൂട്ടിയിട്ടിരുന്ന വാതിൽ തകർത്ത് അകത്ത് കടന്ന് കുടുംബാംഗങ്ങളെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിച്ചു.
“ശത്രുവിന്റെ മക്കളെപ്പോലും ഈ രോഗത്തിൽ നിന്ന് ദൈവം രക്ഷിക്കട്ടെ… എനിക്ക് കുട്ടികളെ രക്ഷിക്കാൻ കഴിയുന്നില്ല, ഇനി ജീവിക്കാൻ ആഗ്രഹമില്ല” ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് മിശ്ര ട്വിറ്ററിൽ കുറിച്ചു. വിദിഷയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Story Highlights: Former BJP leader wife die after killing two children in Vidisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here