Advertisement

റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് പി.കെ ഫൈസൽ

January 27, 2023
1 minute Read

റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം വന്നതിൽ വിശദീകരണവുമായി കാസർഗോഡ് ഡി സി സി പ്രസിഡന്റ് പി.കെ ഫൈസൽ. ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണ്. ഫേസ്ബുക്ക്‌ കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടൻ പോസ്റ്റ്‌ പിൻവലിച്ചുവെന്നും വിവാദമാക്കേണ്ട വിഷയമില്ലെന്നും പി.കെ ഫൈസൽ പ്രതികരിച്ചു.

ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിലാണ് സവർക്കർ ഉൾപ്പെട്ടത്. വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസി വിശദീകരണം നൽകുകയും ചെയ്തിരുന്നു.

Story Highlights: Savarkar Picture In DCC Republic Day Greeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top