ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു. ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 30, 31 ദിവസങ്ങളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ബാങ്ക് ജീവനക്കാരുടെ 11-ാം വേതന പരിഹാരവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അസോസിയേഷനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച, ബാങ്ക് ജീവനക്കാരുടെ സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റ്, പ്രമോഷൻ, ശമ്പളം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയും യുഎഫ്ബിയു ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Two-day bank strike postponed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here