Advertisement

കോഴിക്കോടൻ മണ്ണിൽ ആവേശം പകരാൻ ‘തൈകൂടം ബ്രിഡ്ജ്’; ‘ആവേശമായി ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ …

January 28, 2023
2 minutes Read
db nights with flowers thaikoodam bridge

പാട്ടിന്റെ ലഹരിയിൽ ആറാടിക്കാൻ ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുന്നു. ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക്കൽ ഷോ ഫെബ്രുവരി 9നാണ് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്നത്. സംഗീത നിശയിൽ മലയാളികളുടെ പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകൾ കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്.’ കോഴിക്കോട് ട്രേഡ് സെന്ററിൽ വെച്ചാണ് സംഗീതനിശ നടക്കുന്നത്. ( db nights by flowers thaikoodam bridge )

മലയാളികൾ നെഞ്ചിലേറ്റിയ ‘തൈകൂടം ബ്രിഡ്ജ്’ ഷോയുടെ പ്രധാന ആകർഷണമാണ്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരുകൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് തൈകൂടം ബ്രിഡ്‌ജ്‌ എന്ന ബാൻഡ്. കേരളത്തിൽ വളരെയധികം ജനപ്രീതിയുടെ 2013 മുതൽ നിലനിൽക്കുന്ന തൈകൂടം ബ്രിഡ്‌ജ്‌ കോഴിക്കോടിന്റെ മണ്ണിലേക്ക് എത്തുമ്പോൾ സംഗീതപ്രേമികൾക്ക് പകരുന്ന ആവേശം ചെറുതല്ല.

വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10.30 വരെ നീളും. വൈകീട്ട് 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Story Highlights: db nights by flowers thaikoodam bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top