സൗദിയിലെ ലുലു ഹൈപ്പറിൽ ഇന്ത്യാ ഉത്സവ് ആരംഭിച്ചു; 12, 700ൽ അധികം ഇന്ത്യൻ ഉത്പ്പന്നങ്ങൾ

സൗദിയിലെ ലുലു ഹൈപ്പറിൽ ഇന്ത്യാ ഉത്സവ് ആരംഭിച്ചു. റിയാദ് മുറബ്ബ അവന്യൂ മാൾ ലുലു ശാഖയിൽ നടന്ന ഉദ്ഘാടനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. 74-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യാ ഉത്സവിന് ലുലു ഹൈപ്പർ വേദി ഒരുക്കിയിട്ടുളളത്. ( India Utsav started at Lulu Hyper in Saudi ).
Read Also: സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത്
ഇന്ത്യാ ഉത്സവിൽ 12,700ൽ അധികം ഇന്ത്യൻ ഉത്പ്പന്നങ്ങളാണ് ലഭ്യമാകുന്നത്. ഇത് എന്റെ രണ്ടാം ഭവനത്തിലേക്കുള്ള തിരിച്ചുവരവാണെന്നും ഇന്ത്യൻ ഉത്പ്പന്നങ്ങൾ അത്ഭുതപ്പെടുത്തന്നതായും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. ലോകത്ത് ഇന്ത്യൻ തനിമ പ്രോത്സാഹിപ്പിക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ പങ്കിനെ അംബാസഡർ പ്രശംസിച്ചു. ‘ലുലു ഗ്രൂപ്പിന്റെ ഇന്തോ-സൗദി വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങളുടെ പ്രോത്സാഹനം ഇരു രാഷ്ട്രങ്ങൾക്കും അഭിമാനകരമാണ്. ഊഷ്മള സൗഹൃദം നിലനിർത്തിന് കരുത്തു പകരുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾ, ലുലു ലേബൽ ഉൽപ്പന്നങ്ങൾ, ഇന്ത്യൻ പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി ഇന്ത്യയുടെ തനത് ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇന്ത്യാ ഉത്സവിന്റെ പ്രത്യേകത.
Story Highlights: India Utsav started at Lulu Hyper in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here