‘ലഹരിക്കടത്ത്’ ആലപ്പുഴയിൽ സിപിഐഎം അംഗങ്ങളെ പുറത്താക്കി, ഒരാൾക്ക് സസ്പെൻഷൻ

ആലപ്പുഴ ലഹക്കടത്ത് കേസിൽ മൂന്നുപേർക്കെതിരെ നടപടിയെടുത്ത് സിപിഐഎം. വലിയമരം ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണൻ, റഫ്സൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ സിനാഫിന് സസ്‌പെൻഷൻ. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ് സസ്പെനഡ്റ് ചെയ്‌തത്.(one members suspended two dismissed in alappuzha cpim)
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
വിജയ കൃഷ്ണനും റഫ്‌സലും കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ പ്രതികളാണ്. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം. നടപടി നേരിട്ട മൂന്നുപേരും ആരോപണവിധേയനായ എ ഷാനവാസിന്റെ സുഹൃത്തുക്കളാണ്.
Story Highlights: one members suspended two dismissed in alappuzha cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here