നിലമ്പൂരിൽ പൊലീസിനെ മർദ്ദിച്ച് കടന്ന് കളഞ്ഞ പോക്സോ കേസ് പ്രതി പിടിയിൽ

മലപ്പുറം നിലമ്പൂരിൽ പൊലീസിനെ മർദ്ദിച്ച് കടന്ന് കളഞ്ഞ പോക്സോ കേസ് പ്രതി പിടിയിൽ. നിലമ്പൂർ – കരുളായി സ്വദേശി ജൈസൽ എന്ന പട്ടാമ്പി ജയിസലിനെയാണ് പൂക്കോട്ടുംപാടത്തു നിന്നും പിടികൂടിയത്. ആദിവാസി ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നിലമ്പൂർ – കരുളായി സ്വദേശി ജൈസൽ എന്ന പട്ടാമ്പി ജയിസലാണ് പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞത്.
Read Also: കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനക്കിടെയാണ് രക്ഷപ്പെട്ടത്. അപ്രതീക്ഷിത ആക്രമത്തിൽ പരിക്കേറ്റ പൊലീസുകാർ പ്രതിയെ പിൻതുടർന്നെങ്കിലും പ്രതി വനത്തിലേക്ക് ഓടി ഒളിക്കുകയായിരുന്നു.
തുടർന്ന് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയ പൊലീസ് ഉച്ചയോടെ പൂക്കോട്ടുംപാടത്തു നിന്നാണ് ജൈസലിനെ പിടികൂടിയത്. ജൈയ്സൽ നിരവധി ക്രിമിനൽ – ഗുണ്ടാ – മാഫിയ സംഘത്തിലെ കണ്ണിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
Story Highlights: POCSO case Accused arrested who assaulting police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here